Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മന്ത്രി വി എസ് സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍. കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകയ്‌ക്കൊപ്പം മന്ത്രി സുനില്‍കുമാര്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോള്‍ ഉള്ളത്. ഈ മാസം 15 നു തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന അവലോകനയോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.