Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വിൽക്കാൻ കാന്താരി ഉണ്ടെങ്കിൽ വാങ്ങാൻ ഈ ബാങ്ക് റെഡിയാണ്

വിൽക്കാൻ കാന്താരി മുളക് കൈയ്യിലുണ്ടെങ്കിൽ നിങ്ങൾ കണിമല സർവ്വീസ് സഹകരണ ബാങ്കിലേയ്ക്ക് വന്നോളൂ , മുളക് വാങ്ങാൻ ബാനക് റെഡിയാണ്.

കാർഷിക ഉൽപന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച് കണമല സർവീസ് സഹകരണ ബാങ്ക് സംസ്ഥാനത്തു തന്നെ ശ്രദ്ധനേടിയത്. സർക്കാർ സംവിധാനങ്ങൾക്കു കഴിയാതെ പോയതും കർഷകർ തങ്ങളുടെ നിലനിൽപ്പിനായുള്ള പ്രധാന ആവശ്യമായി കാലങ്ങളായി ഉന്നയിച്ചിരുന്നതും ഇതു തന്നെയായിരുന്നു.

കിലോയ്ക്ക് 250 രൂപ തറവില നൽകി കർഷകരിൽ നിന്നും കഴിഞ്ഞ ദിവസം 100 കിലോയിൽ അധികം കാന്താരി മുളകാണ് വാങ്ങിയത്. ജൂൺ 23ന് രണ്ടാം ഘട്ടമായി വീണ്ടും കാന്താരിമുളക് എടുക്കും.

ഇതര ജില്ലകളിലും മറ്റുമാണ് കർഷകർക്കുവേണ്ടി ബാങ്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നത്. എത്ര വില അധികം കിട്ടിയാലും ബാങ്കിന്റെ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾക്ക് അത് അവകാശപ്പെട്ടതാണ്. തറവിലയുടെ ആത്മവിശ്വാസത്തിൽ കർഷകർ കൃഷി ചെയ്യുന്നു. തേനും (കണമല തേൻ ഗ്രാമം) പോത്തും (പമ്പാവാലി പോത്ത് ഗ്രാമം) ബാങ്കിന്റെ തറവില പ്രഖ്യാപനത്തിന്റെ ഇനങ്ങളാണ്. ഇനി അവയുടെ വാങ്ങലും വിൽപനയുമാണ് ബാങ്കിന്റെ അടുത്ത ലക്ഷ്യം.

കാന്താരി വിൽപ്പനയ്ക്കുണ്ടെങ്കിൽ ബാങ്ക് പ്രസിഡന്റിനെ വിളിക്കാം. ഫോൺ: 9447366534