Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കാണാതായ വികാരിയുടെ മൃതദേഹം പള്ളിപ്പറമ്പിലെ കിണറ്റിൽ‌ കണ്ടെത്തി

കോട്ടയം ; അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം പള്ളിവക കിണറ്റിൽ‌ കണ്ടെത്തി. എടത്വ സ്വദേശിയാണ് ഫാ. ജോർജ് എട്ടുപറയിൽ . ഇന്നലെ വൈകിട്ടോടെയാണ് വൈദികനെ കാണാതായെന്ന വിവരം പൊലീസിനു ലഭിച്ചത്.ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ട്.

വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിലും , പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലുമാണ്.

ഇന്നലെ ബിഷപ്പിനായി കാണാനായി സമയം കിട്ടിയിരുന്നെങ്കിലും എത്തിയിരുന്നില്ല. വിദേശത്തുനിന്ന് വന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്.

പള്ളിയിൽ അടുത്തിടെ തീപിടിത്തമുണ്ടായി ചില രേഖകൾ കത്തിനശിക്കുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വൈദികൻ മാനസിക സമ്മർദത്തിലായിരുന്നാതായും വിവരമുണ്ട്. കൂടാതെ ഇടവകയിൽനിന്ന് വൈദികൻ സ്ഥലംമാറ്റത്തിന് അഭ്യർഥിച്ചിരുന്നതായും സൂചനയുണ്ട്.