Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

രാജ്യമാകെ ചൈന വിരുദ്ധ വികാരം ; ചൈനീസ് കമ്പനികളുമായി ഒപ്പ് വച്ച 5000 കോടിയുടെ കരാർ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ ; ചൈന വിരുദ്ധ വികാരത്തിൽ ഇളകി മറിഞ്ഞ് രാജ്യം . മഹാരാഷ്ട്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളുമായി ഒപ്പ് വച്ച 5000 കോടിയുടെ കരാർ താൽക്കാലികമായി മരവിപ്പിച്ചു .മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍ ഉദ്ധവ് സര്‍ക്കാര്‍ തീരുമാനിച്ചത്.

മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി സിംഗപ്പുര്‍, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പുവച്ചിരുന്നത്.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം എടുത്തതെന്നു സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും സുഭാഷ് ദേശായ് പറഞ്ഞു.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ചൈനയെ രൂക്ഷഭാഷയിലാണു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിക്കും സൈന്യത്തിനും വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.

അതിനിടെ ചൈനീസ് ആപ്പുകള്‍ക്കെതിരെ ഉപയോക്താക്കളില്‍നിന്നു രൂക്ഷപ്രതികരണമാണ് ഉണ്ടാകുന്നത്. പല പ്രമുഖ ആപ്പുകളുടെയും റേറ്റിങ് കുറഞ്ഞു. നിരവധി ആളുകള്‍ ഇത്തരം ആപ്പുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് നിര്‍മിത ഫോണുകളും ബഹിഷ്‌കരണ ഭീഷണി നേരിടുന്നുണ്ട്.