Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച നവജാത ശിശുവിന് ഇന്ന് അടിയന്തിര ശസ്ത്രക്രിയ

കൊച്ചി : അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച നവജാത ശിശുവിന് ഇന്ന് അടിയന്തിര ശസ്ത്രക്രിയ .രക്തസ്രാവം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണിത് . കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

രക്തസ്രാവത്തെത്തുടര്‍ന്ന് തലച്ചോറിലുണ്ടായ മര്‍ദം നിയന്ത്രിക്കാന്‍ മരുന്ന് തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കുഞ്ഞ് തീര്‍ത്തും അബോധാവസ്ഥയിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ സ്ഥിതി മോശമായതോടെയാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ തലച്ചോറിന് സാരമായ ക്ഷതമുണ്ടായിട്ടുണ്ടെന്നും ആശുപത്രിയില്‍ എത്തിച്ചതിനെക്കാള്‍ മോശമായ അവസ്ഥയിലാണ് കുഞ്ഞെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം കുട്ടിയുടെ ചികില്‍സാചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂര്‍ ചാത്തനാട്ട് സ്വദേശിയായ ഷൈജു തോമസാണ് 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ആദ്യം നിലത്തുവീണതാണെന്നും പിന്നീട് കൊതുക് ബാറ്റ് കൊണ്ട് പരുക്കേറ്റതാണെന്നുമായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിന്നീട് വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ മര്‍ദിച്ച വിവരം പുറത്തുവന്നത്