Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് പക വീട്ടി ‘ ഘാതക് പ്ലറ്റൂൺ ‘ ; കേട്ടു പരിചയമില്ലാത്ത യുദ്ധരീതിയിൽ ഞെട്ടി വിറച്ച് ചൈനീസ് പട

ഇന്ത്യയുടെ സൈനിക യൂണിഫോം അണിഞ്ഞ ഒരാൾക്ക് പോലും വേദനിച്ചാൽ അത് ഇന്ത്യയെ ആകെയാണ് ബാധിക്കുക . ആ വേദനയ്ക്ക് പകരം ചോദിക്കാതെ നിശബ്ദമായിരിക്കാൻ ഇന്ത്യൻ സൈനിക യൂണിഫോം അണിഞ്ഞ ഒരാൾക്കും ആകില്ല . അതാണ് ഗാൽ വാൻ താഴ്വരയിലും സംഭവിച്ചത് .

ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണൽ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാരെയാണ് നമുക്ക് നഷ്ടമായത് . ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് പക വീട്ടാൻ ഇറങ്ങിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണു ‘ മാണ് .

തോക്കുകള്‍ ഉപയോഗിക്കാതെ കായികമായാണ് ഇവർ ചൈനീസ് ഭാഗത്ത് നാശം വിതച്ചത്. അത്യാധുനിക യുദ്ധരീതികളില്‍ കേട്ടുകേള്‍വിയില്ലാത്ത യുദ്ധതന്ത്രങ്ങളാണ് ഇരുകൂട്ടരും നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഭാഗത്ത് ഇന്ത്യന്‍ സൈനികര്‍ ഭീതിയഴിച്ചുവിടുകയായിരുന്നു. നിരവധി ചൈനീസ് സൈനികര്‍ക്കു ജീവഹാനിയുണ്ടായി.

ബിഹാര്‍ റെജിമെന്റിലെയും പഞ്ചാബ് റെജിമെന്റിലെയും ഘാതക് പ്ലറ്റൂണുകളും രംഗത്തിറങ്ങി. രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ വരെ മൂന്നു തവണയാണ് സൈനികര്‍ ഏറ്റുമുട്ടിയത്.അറുപതോളം ഇന്ത്യന്‍ സൈനികരാണ് മണിക്കൂറുകള്‍ നീണ്ട തിരിച്ചടിക്കു നേതൃത്വം നല്‍കിയത്.

ഇന്ത്യന്‍ സൈന്യം ആക്രമിക്കാന്‍ ആരംഭിച്ചതോടെ ചൈനീസ് സൈനികരില്‍ പലരും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടിരുന്നു . നിരവധി ചൈനീസ് സൈനികരെ കഴുത്തൊടിച്ചാണ് ഘാതക് കമാൻഡോകൾ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ഇന്‍ഫെന്ററി ബറ്റാലിയനിലും പ്രത്യേകമായി സജ്ജമാക്കുന്നതാണ് ഘാതക് പ്ലറ്റൂണ്‍. ശക്തരായ 20 കമാന്‍ഡോമാര്‍, ഒരു കമാന്‍ഡിങ് ക്യാപ്റ്റന്‍, രണ്ട് നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സ്‌നിപ്പര്‍ ടീമുകള്‍, ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, റേഡിയോ ഓപ്പറേറ്റര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഒരു ഘാതക് പ്ലറ്റൂണ്‍. മികച്ച കായികക്ഷമതയും കരുത്തുമുള്ളവരെ പ്രത്യേകം തിരഞ്ഞെടുത്തു കഠിനമായ പരിശീലനത്തിലൂടെയാണ് പ്ലറ്റൂണ്‍ രൂപീകരിക്കുന്നത്.

ശത്രുക്കള്‍ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ആണിവര്‍. യുഎസ് മറൈന്‍ കോര്‍പ്‌സിലെ സ്‌കൗട്ട് സ്‌നിപ്പര്‍ പ്ലറ്റൂണ്‍, എസ്ടിഎ പ്ലറ്റൂണ്‍ എന്നിവയ്ക്കു സമാനമാണിത്.