Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പുരി ജഗന്നാഥ രഥയാത്രയ്ക്ക് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി : പുരി ജഗന്നാഥ രഥയാത്രയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി സുപ്രീം കോടതി. കൊറോണ മുന്‍കരുതലുകള്‍ പാലിച്ച് രഥയാത്ര നടത്താമെന്ന് സുപ്രീം കോടതി നിർദേശിച്ചു . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

പുരിയില്‍ മാത്രമാണ് രഥയാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത് . ഒഡീഷയുടെ മറ്റ് ഭാഗങ്ങളില്‍ യാത്രയ്ക്ക് അനുമതിയില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രഥയാത്രയ്ക്ക് സുപ്രീം കോടതി സ്‌റ്റേ നല്‍കിയിരുന്നു. പുരി ജഗന്നാഥ രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും ഒറീസ സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം.