Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു ; സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

കൊല്ലം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് കൊല്ലം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാർ (68) മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഈ മാസം 10 നാണ് വസന്തകുമാർ ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയത് . രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 17നു കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നു ജീവൻരക്ഷാ മരുന്ന് ഇന്ന് രാവിലെ പൊലീസാണു കൊച്ചിയിൽ നിന്നെത്തിച്ചു കൊടുത്തത്. ഇദ്ദേഹത്തിനു ന്യൂമോണിയ ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു . സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു .