Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൈകാലുകൾ ചലിപ്പിച്ചു ; പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വരുന്നു

കൊച്ചി ; പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി. ഇന്നു രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് അറിയിച്ചു.24 മണിക്കൂറിനുള്ളിൽത്തന്നെ കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടെന്നാണ് ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നത്.

കുഞ്ഞ് കൈകാലുകൾ അനക്കിയതും കൺപോളകൾ ചലിപ്പിച്ചതും മികച്ച പ്രതികരണമായാണ് കാണുന്നതെന്നും ഡോക്ടർമാർ പറഞ്ഞു .48 മണിക്കൂറിനു ശേഷമേ കൃത്യമായ പുരോഗതി വിലയിരുത്താനാവൂ.

സ്വന്തം പിതാവിന്റെ ക്രൂരത മൂലം തലയ്ക്കേറ്റ ക്ഷതത്തെ തുടർന്ന് തലയോട്ടിയിലും തലച്ചോറിനും ഇടയിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാനായിരുന്നു ഇന്നലെ ശസ്ത്രക്രിയ നടത്തിയത്. രാവിലെ ഒമ്പതര മുതൽ മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടർമാർ ഇന്നലെ പറഞ്ഞത്.