Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് തൈകളും , വിത്തുകളും

തൃശൂര്‍ ; കാര്‍ഷിക സര്‍വകലാശാലയുടെ ഞാറ്റുവേല ചന്തയ്ക്കു മണ്ണുത്തിയില്‍ തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചന്ത. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തിലാണ് ചന്ത തുടങ്ങിയത്. ഞാറ്റുവേലയ്ക്കു മുന്നോടിയായി ഒരുക്കിയ ചന്ത. വിവിധ തരം വിത്തുകള്‍ കിട്ടും

കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ തൈകളും വിത്തുകളും ഇവിടെ നിന്ന് ലഭിക്കും. കർഷകർക്കായി വരും ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകളും സർവകലാശാല ഒരുക്കുന്നുണ്ട് . നിരവധി കര്‍ഷകര്‍ വിത്തുകള്‍ തേടി ഇവിടേയ്ക്കു വരുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ സാമൂഹിക അകലം നിര്‍ബന്ധമാണെന്നു മാത്രം.