Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കർക്കിടക വാവിന് ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല ; നിർദേശം നൽകി ദേവസ്വം ബോർഡ്

തിരുവനന്തപുരം ; ഇത്തവണ കർക്കിടക വാവിന് ബലിതർപ്പണം നടത്താൻ പാടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നിർദേശം നൽകി . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം . ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

ബലിതര്‍പ്പണ ചടങ്ങിന്‍റെ ഭാഗമായി ഭക്തജനങ്ങള്‍ തര്‍പ്പണത്തിനു മുന്‍പും ശേഷവും കൂട്ടായി വെള്ളത്തില്‍ ഇറങ്ങുന്ന പതിവും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഒ‍ഴിവാക്കേണ്ടതാണെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നു. ഇക്കാരണങ്ങളാലാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് പ്രമാണിച്ച് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡു യോഗം തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.