Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മഴക്കാലത്ത് ചീരയിലെ ഇലപ്പുള്ളി രോഗം തടയാം

അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇല പ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇല പ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം.

റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇല പ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും . ഇലയുടെ കളര്‍ വെള്ളയാകും

ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് ഇല പ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം. ഇലപ്പുള്ളി രോഗം പടരാതിരിക്കാൻ ചെടികൾ നനയ്ക്കുമ്പോൾ വെള്ളം തെറിച്ച് ഇലകളിൽ വീഴാതെ ചുവടു ഭാഗം മാത്രം നനയ്ക്കുവാൻ ശ്രദ്ധിക്കണം.

മഴക്കാലത്ത് ഇലപ്പുള്ളി രോഗത്തിന്റെ നിയന്ത്രണത്തിനു മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും 10:2 എന്ന അനുപാതത്തിൽ കൂട്ടി യോജിപ്പിച്ച് അതിൽനിന്ന് 10 ഗ്രാം / ഒരു ലീ. വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടിലപ്രായം മുതൽ ആഴ്ചയിൽ തളിക്കാം.രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.