Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സ്വന്തം നഗ്നശരീരം കുട്ടികൾക്ക് ചിത്രം വരയ്ക്കാൻ നല്‍കി; രഹ്ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

തിരുവല്ല ; നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രായമാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീരപ്രദർശനം നടത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നാണ് പരാതി.

ജുവനൈയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതായാണ് വിവരം

സ്വന്തം നഗ്നശരീരം മക്കൾക്ക് ചിത്രംവരയ്ക്കാൻ വിട്ടുനൽകിയതിന്റെ ദൃശ്യങ്ങൾ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുന്നതും, അത് പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നടപടിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചാൽ തുടർനടപടികൾക്കായി കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ അരുൺ പ്രകാശ് വ്യക്തമാക്കി.

നേരത്തെ, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രഹ്ന ഉയർത്തിയ വിവാദങ്ങൾ സ്ഥാപനത്തിന്റെ സൽപേരിനെ ദോഷകരമായി ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ടുമാസം മുമ്പ് ബിഎസ്എൻഎൽ രഹ്നയെ സർവ്വിസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.