Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ക്ഷേത്രങ്ങളിലെ തീർത്ഥക്കുളങ്ങളിൽ മത്സ്യകൃഷി ആരംഭിക്കാൻ സിപിഎം നീക്കം ; ഉത്സവമടക്കമുള്ള ചടങ്ങുകളും നിർത്തലക്കാൻ ശ്രമം

കൊല്ലം : ആരാധനാലയങ്ങളെ വ്യാപാരകേന്ദ്രങ്ങളാക്കി സിപിഎം . അമ്പലപ്പറമ്പുകളിലെ കപ്പകൃഷിക്കു പിന്നാലെ ക്ഷേത്രക്കുളങ്ങളില്‍ മത്സ്യകൃഷിയും തുടങ്ങുന്നു. വിശ്വാസികൾ മീനൂട്ട് നടത്തിയും മറ്റും പല ക്ഷേത്രങ്ങളിലും മത്സ്യങ്ങളെ പരിപാലിക്കുമ്പോഴാണ്, അമ്പലങ്ങളിലെ തീര്‍ഥക്കുളങ്ങളില്‍, വ്യാവസായിക അടിസ്ഥാനത്തില്‍ മത്സ്യങ്ങളെ വളര്‍ത്താനുള്ള നീക്കം.

മത്സ്യക്കൃഷിക്ക് ചിറ ഏറ്റെടുക്കുന്നതും സുഭിക്ഷം പദ്ധതിയുടെ പേരിലാണ്. ഇതിനായി ആറാട്ടുകുളത്തിലേക്ക് ഭക്തജനപ്രവേശം വിലക്കി ചിറ വലയിട്ട് മൂടും. പിന്നീട് മത്സ്യക്കൃഷി നടത്തും. ക്ഷേത്ര തന്തിമാരുയ്യെ വിലക്കുകൾ ലംഘിച്ച് തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയില്‍ തോന്നുന്നത് ചെയ്യുമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ക്ഷേത്രങ്ങളുടെ ഉത്സവം തുടങ്ങി എല്ലാ പരിപാടികളുടേയും നടത്തിപ്പില്‍ നിന്ന് ഭക്തര്‍ പൂര്‍ണമായി ഒഴിവാക്കാനും ശ്രമം ഉണ്ടാകും.

ക്ഷേത്രോപദേശക സമിതികള്‍ പിരിച്ചുവിട്ട് കൂടുതൽ സ്വാധീനം ഉറപ്പിക്കാനും ശ്രമമുണ്ട് . ദേവഹരിതമെന്ന പേരില്‍ ദേവസ്വം ബോര്‍ഡ് ഇതിനകം പല അമ്പലപ്പറമ്പുകളിലും കപ്പയും വാഴയും അടക്കമുള്ളവ കൃഷിചെയ്തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക് തിരുവനന്തപുരം ആറ്റിപ്ര തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കൊറോണ നിയന്ത്രണങ്ങളുടെ മറവില്‍ ആരംഭിച്ച ദേവഹരിതത്തിനെതിരെ ഹിന്ദുസംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സുഭിക്ഷ കേരളം പദ്ധതിയുടെ മറവില്‍ ക്ഷേത്രഭൂമി കൈയടക്കാനാണ് നീക്കം.

കൊല്ലം ജില്ലയിലെ വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ ആറാട്ടുചിറയില്‍ മത്സ്യക്കൃഷി തുടങ്ങാനുള്ള നീക്കം ഇതിനകം വലിയ പ്രതിഷേധത്തിന് കാരണമായി.സാധാരണ ക്ഷേത്രച്ചിറകളില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ ഭഗവാന്റെ തിരുമക്കള്‍ എന്ന സങ്കല്‍പ്പത്തിലാണ് കാണുന്നത്. അവയെ തൊടാനോ പിടിക്കാനോ ആര്‍ക്കും അവകാശമില്ല. തിരുമക്കള്‍ക്ക് തീറ്റ കൊടുക്കുന്നത് ഭക്തിയുടെ ഭാഗമായാണ് കണ്ടുവരുന്നത്. ആ സ്ഥാനത്താണ് മത്സ്യക്കൃഷി നടത്താന്‍ ആറാട്ടുചിറ തന്നെ ഏറ്റെടുക്കാനുള്ള നീക്കം.

നേരത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ച വിളക്കുകളും നേര്‍ച്ചസാധനങ്ങളും ലേലം ചെയ്ത് വില്‍ക്കാനെന്ന പേരില്‍ ക്ഷേത്രോപദേശക സമിതികളെപ്പോലും അറിയിക്കാതെ കടത്താന്‍ പരിശ്രമം നടന്നിരുന്നു. സപ്താഹത്തിനും മറ്റുമായി നാട്ടുകാര്‍ വാങ്ങിയ വിളക്കുകളുള്‍പ്പെടെയാണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.