Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

വിശ്വസിക്കാൻ കഴിയില്ല കമ്മ്യൂണിസ്റ്റ് ചൈനയെ ; അതിർത്തിയിൽ കൂടുതൽ ടാങ്കറുകൾ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി ; ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ. സൈനിക പിന്മാറ്റത്തിന് ഇരുവിഭാഗവും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും ചൈനീസ് പ്രകോപനം മുന്നിൽ കണ്ടാണ് നീക്കം .

ചണ്ഡിഗഡ് ഉള്‍പ്പെടെയുള്ള സൈനിക താവങ്ങളില്‍നിന്നാണ് ടി-90 ടാങ്കുകളും കവചിതവാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലേക്ക് മാറ്റിയത്. സമുദ്രനിരപ്പില്‍നിന്ന് ഇത്രയേറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കുകളും മറ്റു വിന്യസിക്കുന്നത് അതിസങ്കീര്‍ണമാണ്.

അമേരിക്കന്‍ നിര്‍മിത സി-17, റഷ്യന്‍ നിര്‍മിത ഐഎല്‍-76എസ് എന്നീ വമ്പന്‍ വിമാനങ്ങളിലാണ് ടാങ്കുകള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്നത്.

നിലവില്‍ ലഡാക്കില്‍ ഉള്ള ടാങ്കുകള്‍ പല തവണയായി വിമാനങ്ങളില്‍ എത്തിച്ചതാണ്. 1990ല്‍ ടി-72 ടാങ്കുകളാണ് ഇന്ത്യന്‍ വ്യോമസേന ഐഎല്‍-76 വിമാനത്തില്‍ ലേയില്‍ എത്തിച്ചത്. 1962നുശേഷം ഇതാദ്യമായാണ് ടാങ്കുകളും കവചിത വാഹനങ്ങളും അടിയന്തരമായി വിമാനങ്ങളില്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിക്കുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.