ന്യൂഡല്‍ഹി ; ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് എല്ലാ പ്രതിരോധ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യ . അതിനു പിന്നാലെ രാജ്നാഥ് സിംഗ് റഷ്യയിലെത്തുകയും ചെയ്തു . എന്നാൽ ഇന്നു നടക്കുന്ന വിക്ടറി ദിന പരേഡില്‍ പങ്കെടുക്കാന്‍ മാത്രമല്ല രാജ്നാഥ് സിംഗ് റഷ്യയിലെത്തിയതെന്നാണ് പ്രതിരോധവൃത്തങ്ങൾ പറയുന്നത് .
ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത പോര്‍വിമാനങ്ങളിലും യുദ്ധക്കപ്പലുകളിലും ഉപയോഗിക്കാന്‍ പാകത്തില്‍ അത്യാധുനിക പടക്കോപ്പുകള്‍ എത്രയും പെട്ടെന്ന് എത്തിക്കാനാണ് പ്രതിരോധമന്ത്രി തന്നെ നേരിട്ടു മിന്നല്‍ സന്ദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് തന്നെയാണ് ചൈനയെ ആശങ്കയിലാക്കുന്നതും .
ജൂണ്‍ 15-നാണ് അതിര്‍ത്തില്‍ ചൈനയുമായി സംഘര്‍ഷമുണ്ടായത്. ജൂണ്‍ 19-നു വൈകിട്ടാണ് രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനവിവരം ഇന്ത്യ മോസ്കോയെ അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ത്തന്നെ റഷ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും പരേഡിനു ക്ഷണിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് രാജ്നാഥ് സിംഗ് റഷ്യയിലേക്കു പറക്കാന്‍ തീരുമാനിച്ചത്.
വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലങ്കിലും റഷ്യയുമായി ഉണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകള്‍ പ്രകാരം കൂടുതല്‍ ആയുധങ്ങള്‍ അടിയന്തരമായി വാങ്ങുന്നതു ലക്ഷ്യമിട്ടാണ് രാജ്നാഥ് സിംഗ് ഈ ഘട്ടത്തില്‍ റഷ്യന്‍ സന്ദര്‍ശനം നടത്തുന്നതെന്നാണു വിവരം. 500 കോടിയുടെ ആയുധങ്ങള്‍ ഉടനടി വാങ്ങാന്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
അടിയന്തരമായി പരിഗണനയിലുള്ളത് രണ്ടു കരാറുകളാണ്. ഇതു 33 പോര്‍വിമാനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. 12 എസ് യു-30 എംകെഐ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. 21 മിഗ്-29 വിമാനങ്ങളുടെ നവീകരണത്തിന് 1.4 ബില്യൻ ഡോളറിന്റെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. എസ് 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനവും എത്രയും പെട്ടെന്നു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ 5 മിസൈല്‍ യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. 2014-ല്‍ വാങ്ങിയ ഇതേ മിസൈല്‍ യൂണിറ്റാണ് ഇപ്പോള്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
അടുത്തിടെ റഷ്യയില്‍നിന്ന് ആണവഅന്തര്‍വാഹിനി മൂന്നു ബില്യൻ ഡോളറിന് വാടകയ്ക്കെടുക്കാനുള്ള കരാറിലും ഒപ്പുവച്ചിരുന്നു. 950 മില്യൻ ഡോളറിന് രണ്ട് ക്രിവാക് യുദ്ധക്കപ്പലുകള്‍ വാങ്ങാനും പദ്ധതിയുണ്ട്.
ഇതിനു പുറമേ 200 കമോവ് കെഎ-226 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ക്കായി ഒരു ബില്യൻ ഡോളറിന്റെ ധാരണാപത്രം 2018 ജൂണില്‍ ഒപ്പുവച്ചിട്ടുണ്ട്.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .