വീടിന്റെ ടെറസില്‍ കൃഷി ചെയ്യുന്നതിന്നു കേരളത്തില്‍ വ്യാപകമാണ്. ടെറസില്‍ കൃഷി ചെയ്യാന്‍ ഗ്രോ ബാഗുകള്‍ ആവശ്യമാണ്. ഇതിനു പ്ലാസ്റ്റിക് ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്ക്കും.
ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഇനി നടേണ്ട വിത്തുകള്‍ അധികം ആഴത്തില്‍ ആകാതെ ഇടുക. വിത്തുകള്‍ ഒരുപാടു താണ് പോകരുത്. വെണ്ട, പയര്‍ പോലത്തെ വിത്തുകള്‍ കൃത്യമായ അകലം പാലിച്ചു ഇടുന്നതാണ് നല്ലത്.
1. മിശ്രിതം തയാറാക്കല്‍
ഗ്രോ ബാഗ് അല്ലെങ്കില്‍ ചാക്ക്, സഞ്ചി, ടയര്‍, ചെടിചട്ടികള്‍ തുടങ്ങിയവയിലെല്ലാം ടെറസില്‍ കൃഷിചെയ്യാം . നന്നായി കിളച്ചു കട്ടകള്‍ ഉടച്ച മണ്ണ് തുറസായ സ്ഥലത്തിടുക. അതില്‍ നിന്നും കല്ലും കട്ടകളും നീക്കം ചെയ്യുക. ഈ മണ്ണിലേക്ക് (പത്തു ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിലേക്ക്) 500ഗ്രാം കുമ്മായം അല്ലെങ്കില്‍ 250ഗ്രാം ഡോളമൈറ്റ് ചേര്‍ത്തു നന്നായി കൂട്ടിയിളക്കി വെയില് കൊള്ളിക്കുക. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ ഇതിലേക്ക് മണ്ണിനു തുല്യ അളവില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റോ, മണലോ ചേര്‍ക്കാം. മണലും ചകിരിച്ചോര്‍ കമ്പോസ്റ്റും മണ്ണ് കട്ടകെട്ടുന്നത് തടയും. ചകരിച്ചോറാകട്ടെ ജലാംശം കൂടുതലായി സംരക്ഷിക്കും. ഇത് രണ്ടു ദിവസം കൂടി വെയില് കായുന്നത് നല്ലതാണ്. ഈ മിശ്രിതത്തിലേക്ക് ഒരുകിലോ വേപ്പിന് പിണ്ണാക്ക് ചേര്‍ത്തിളക്കിയാല്‍ മിശ്രിതം തയാറായി
2. ഗ്രോ ബാഗില്‍ മിശ്രിതം നിറയ്ക്കുന്ന വിധം
ഗ്രോ ബാഗ് സാവധാനം നിവര്‍ത്തുക, ഉള്ളിലേക്ക് കൈ കടത്തി അതിന്റെ വശങ്ങള് ഉള്ളിലേക്ക് മടക്കുക അപ്പോള്‍ ബാഗ് സ്ക്വയര്‍ ഷേപ്പാവും. ഇത് നിരപ്പുള്ള തറയില്‍ വച്ച ശേഷം അതിലേക്കു മുകളില്‍ തയാറാക്കിയ മിശ്രിതം സാവധാനം നിറയ്ക്കുക. മിശ്രിതം സാവധാനം നിറയ്ക്കുക. ഒരു ഗ്രോ ബാഗിലേക്കു 20ഗ്രാം സ്യൂഡോമോണാസ് ഇടുന്നതും നന്നാണ്. മൂന്നിഞ്ച് കനത്തില്‍ മണ്ണ് ഇട്ടശേഷം ഗ്രോബാഗിന്റെ വശങ്ങളില് കൈകൊണ്ടു അമര്‍ത്തി മണ്ണ് പാക് ചെയ്യുക. അപ്പോള്‍ ഗ്രോബാഗ് റൗണ്ട് ഷേപ്പാവും. ഇതില്‍ കുറച്ചു ഇഷ്ടിക മുറികളോ, ഓടിന്റെ കഷണമോ, പൊട്ടിയ ചെടിച്ചട്ടി കഷ്ണങ്ങളോ ഇടാം. ഇത് ജലാംശം സംഭരിക്കുന്നതിന് സഹായിക്കും. മണ്ണിനു മുകളില്‍ ആയതിനാല്‍ ഗ്രോ ബാഗ് കീറുകയുമില്ല. ബാഗിന്റെ 60 % മാത്രമേ മണ്ണ് നിറയ്ക്കാന്‍ പാടുള്ളൂ. സാവധാനം വശങ്ങളില് പിടിച്ചു ഉയര്‍ത്തിയ ശേഷം നിലത്തു ചെറുതായി ഇടിച്ചു വച്ചാല്‍ മണ്ണ് നന്നായി സെറ്റാവും.
3. പുറത്തേക്ക് മടക്കി വയ്ക്കുക
ഗ്രോ ബാഗിന്റെ അവശേഷിക്കുന്ന ഭാഗത്തില്‍ പകുതി പുറത്തേക്ക് മടക്കി വയ്ക്കുക. ചെടികള്‍ നട്ട ശേഷം വീട്ടിലെ അടുക്കള മാലിന്യങ്ങള്‍ ഇതില്‍ ഇടാവുന്നതും ലേശം മണ്ണ് ഇവയുടെ മുകളിലേക്കിട്ടു കൊടുക്കാവുന്നതുമാണ്. അപ്പോള്‍ അല്പാല്പ്പമായി മടക്കി വച്ചിരിക്കുന്ന ഭാഗം നിവര്‍ത്തി കൊടുക്കാം.
ഗ്രോബാഗ് തുടക്കത്തില്‍ തന്നേ മുഴുവനായി നിവര്ത്തരുത് പിന്നീട് ആവശ്യത്തിനനുസരിച്ച് വളം, മണ്ണ് നിറക്കുമ്പോള്‍ നിവര്‍ത്തി കൊടുക്കേണ്ടതായി വരും. ഇങ്ങനെ തയ്യാറാക്കിയ ഗ്രോബാഗില്‍ തൈകളോ വിത്തുകളോ നടാം.
വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് ഉപകരിക്കും. ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി വെള്ളത്തില്‍ /സ്യുടോമോണസ് ലായനിയില്‍ കെട്ടിയിടാം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി