Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

വിവാഹലോചനയുമായി ബന്ധപ്പെട്ട് എത്തിയവരാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് ഷംന കാസിം

കൊച്ചി ; നടി ഷംന കാസിമിന്റെ പക്കൽനിന്നു പണം തട്ടാൻ ശ്രമിച്ചത് ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തൽ. കുടുംബവുമായി അടുത്തുകൂടി ഇവർ പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്.

തൃശൂരിൽനിന്നു വന്ന വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴി‍ഞ്ഞ ദിവസം വരനായി എത്തിയ ആൾ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് അമ്മയോട് പറയാമെന്നു പറഞ്ഞു. എന്നാൽ ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകിയാൽ മതിയെന്നാണ് പറഞ്ഞത്.

അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോർട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. കേസുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് പിടിയിലുണ്ട് . തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.