Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഈ കൈകളിൽ ഭദ്രം ഭാരതം ; നരേന്ദ്ര മോദിയുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമെന്ന് 72 ശതമാനം ജനങ്ങൾ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമെന്ന് 72 ശതമാനം ഇന്ത്യക്കാർ . ഐഎഎന്‍സ് സി വോട്ടര്‍ സ്‌നാപ്പ് പോള്‍ നടത്തിയ സര്‍വേയിലാണ് 72% ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷയുടെ വിഷയത്തില്‍ വളരെ മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

10.2% പേര്‍ മികച്ചത് എന്നു രേഖപ്പെടുത്തിയപ്പോള്‍ 11.2% പേര്‍ തൃപ്തിയില്ല എന്ന് അറിയിച്ചു. രാജ്യസുരക്ഷയില്‍ മോദിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്ന് രേഖപ്പെടുത്തിയതില്‍ അധികവും മുസ്ലിം, സിഖ് യുവാക്കളായിരുന്നു .

രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി മോദിയെ നിങ്ങള്‍ എത്രമാത്രം വിശ്വസിക്കുന്നു എന്നായിരുന്നു സര്‍വേയിലെ ചോദ്യം. ഈ ചോദ്യത്തോട് സമൂഹത്തിലെ എല്ലാതലങ്ങളിലും ഉളള ഭൂരിപക്ഷം ജനങ്ങളും പ്രതികരിച്ചത് . ഉന്നത വിദ്യാഭ്യാസം ഉള്ളവർക്കും , ഉന്നത സ്ഥാനീയരും , ഒപ്പം ചെറിയ വരുമാനക്കാരും ,വിദ്യാഭ്യാസ നിലവാരം താഴ്ന്നവരുമെല്ലാം മോദിയെ ഒന്നടങ്കം പിന്തുണച്ചു. പ്രായമോ ലിംഗവ്യത്യാസമോ ഇല്ലാതെ മോദിക്ക് സര്‍വേയില്‍ വലിയ ജനപിന്തുണയാണ് ലഭിച്ചത്.

അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചാണ് മോദി കടമ നിറവേറ്റുന്നതെന്നായിരുന്നു പലരുടെയും അഭിപ്രായം. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനാലാണ് ചൈന ആക്രമണത്തിനു മുതിരാത്തതെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ് .