Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ ബുധനാഴ്ച 152 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച കോവിഡ്19 സ്ഥിരീകരിച്ചത് 152 പേര്‍ക്ക്. പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 15 പേര്‍ക്ക് വീതം, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേര്‍ക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,888 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂര്‍ (26, 30, 31), കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ (23), കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂര്‍ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (25), മാലൂര്‍ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 10, 11, 12, 13), എടപ്പാള്‍ (7, 8, 9, 10, 11, 17, 18), മൂര്‍ക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധര്‍മ്മടം (13), എരുവേശി (12), കണിച്ചാര്‍ (12), കണ്ണപുരം (1), നടുവില്‍ (1), പന്ന്യന്നൂര്‍ (6) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.