Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ

ന്യൂഡൽഹി ; 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചതായി സിബിഎസ്ഇ. ജൂലൈ 1 മുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കുന്നതെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. അന്തിമ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കും.

കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ, പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജി പരിഗണിക്കവെയാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സിബിഎസ്ഇ കോടതിയെ അറിയിച്ചത്. സിബിഎസ്ഇയുടെ തീരുമാനം പിന്തുടരുമെന്ന് ഐസിഎസ്ഇ ബോർഡും സുപ്രീംകോടതിയെ അറിയിച്ചു.

മാർച്ച് 19 മുതൽ 31 വരെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പരീക്ഷകൾ ലോക്ഡൗണിനെ തുടർന്നാണ് ജൂലൈ ആദ്യവാരത്തിലേക്കു മാറ്റിവച്ചത്. എന്നാൽ കോവിഡ് വ്യാപനം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത് . നിലവിലെ സാഹചര്യം മെച്ചപ്പെട്ടാൽ വീണ്ടും പരീക്ഷ നടത്തും .

അത് എഴുതണോ വേണ്ടയോ എന്നു വിദ്യാർഥികൾക്കു തീരുമാനിക്കാം. എഴുതാത്തവർക്കു കഴിഞ്ഞ മൂന്നു പരീക്ഷകളിലെ മാർക്കിന് ആനുപാതികമായി മൂല്യനിർണയം നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെ‍ഞ്ചാണ് വാദം കേൾക്കുന്നത്.