Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം ; രഹ്ന ഫാത്തിമ ഒളിവിൽ , വീട്ടിൽ റെയ്ഡ് , ലാപ് ടോപ്പ് കണ്ടെടുത്തു

കൊച്ചി ; നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. പനമ്പള്ളിനഗറിൽ ഇവർ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. അതേ സമയം രഹ്ന ഫാത്തിമ ഒളിവിലാണ്.

ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് വീട്ടില്‍ നിന്നും ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ് തുടങ്ങിയ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബർഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്സോ ആക്ട് സെക്‌ഷൻ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇൻസ്പെക്ടർ അനീഷ് പറഞ്ഞു.

വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. നേരത്തെ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ പോക്സോ ഐടി വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിരുന്നു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്.