ആഗോള താപനം മൂലം ഇന്ത്യൻ മഹാസമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ട് . കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഏതാനും പതിറ്റാണ്ടുകളായി തന്നെ ഇന്ത്യയുടെ വിവിധ മേഖലകളില്‍ സാരമായ ആഘാതം ഏൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഭൗമഗവേഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനം ഇത്തരം ഒരു വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത് .
ഹിമാലയന്‍ മേഖലയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിനു ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് ഇന്ത്യന്‍ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്. Assesment of climate change over the Indian region’ അഥവാ ഇന്ത്യന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാന തോത് എന്ന പേരിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്പ്രിങര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പുണെയിലുള്ള സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് റിസര്‍ച്ചിലെ (സിസിസിആർ) ഡോ. ആര് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ചേര്‍ന്നാണു തയാറാക്കിയിരിക്കുന്നത്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ അന്തരീക്ഷ താപനിലയില്‍ 4.4 ഡിഗ്രി സെല്‍ഷ്യസിന്റെ വർധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ആഗോളതലത്തിലുള്ള കാര്‍ബര്‍ ബഹിര്‍ഗമന തോതില്‍ കുറവുണ്ടായാല്‍ മാത്രമേ ഈ താപനില വർധനവിലും കുറവുണ്ടാകാന്‍ ഇടയുള്ളു. ഇനി അഥവാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറച്ചാലും അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ താപനില ശരാശരി 2 ഡിഗ്രി സെല്‍ഷ്യസ് വർധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1874 നും 2005 മും ഇടയ്ക്ക് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ഷം തോറും 1.75 മില്ലി മീറ്റര്‍ വരെ സമുദ്ര ജല നിരപ്പില്‍ വർധനവുണ്ടായിട്ടുണ്ട്. എന്നാല്‍ 1993 മുതല്‍ 2005 വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ വര്‍ഷം തോറുമുള്ള വർധനവ് 3.3 മില്ലി മീറ്ററാണെന്ന് കാണാം. മഞ്ഞുപാളികളുടെ ഉരുകലിനൊപ്പം തന്ന കടല്‍ ജലം ചൂട് പിടിച്ച് വികസിക്കുന്നതും ഈ വർധനവിന് കാരണമായിട്ടുണ്ട്. 2100 ആകുമ്പോഴേയ്ക്ക് ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രമേഖലയിലെ ജലനിരപ്പ് ഏതാണ്ട് 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പേമാരി എന്നു തന്നെ വിളിക്കാവുന്ന, വലിയ അളവിലുള്ള മഴ ചുരുങ്ങിയ സമയത്ത് പെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് 1950 നും 2015 നും ഇടയില്‍ പല മടങ്ങ് വർധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍. ഒപ്പം രാജ്യത്ത് വീശുന്ന ചൂട് കാറ്റിന്റെ അളവിലും ഇതിനകം നാല് ഇരട്ടിയലധികം വർധനവുണ്ടായിട്ടുണ്ട്. ഇത് 2100 ആകുമ്പോഴേയ്ക്കും ഇനിയും പല മടങ്ങ് വർധിക്കും
2100 ആകുമ്പോഴേയ്ക്കും വരള്‍ച്ചയുടെ അളവില്‍ 150 ശതമാനത്തിലേറെ വർധനവുണ്ടാകുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിമാലയന്‍, ഹിന്ദുകുഷ് പര്‍വത നിരകളിലെ ശരാശരി താപനിലയില്‍ 5.2 ഡിഗ്രി സെല്‍ഷ്യസ് വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കൂടാതെ ഹിമാലയന്‍ മേഖലയില്‍ മഞ്ഞുപാളികള്‍ വലിയ അളവില്‍ ഉരുകി ഒലിക്കും. ഇന്ത്യന്‍ മഹാസമുദ്രം ചൂട് പിടിയ്ക്കുന്നതോടെ കടല്‍ ജലനിരപ്പും അപകടകരമാം വിധം ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .