Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്റെ മക്കളുടെ പഠന ചെലവുകൾ ഏറ്റെടുത്ത് സിദ്ധിവിനായക ഗണപതി ക്ഷേത്ര ട്രസ്റ്റ്

മുംബൈ : പുല്‍വാമ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്റെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്ര ട്രസ്റ്റ്. വീര ജവാന്‍ സുനില്‍ കാലെയുടെ കുട്ടികളുടെ പഠന ചെലവാണ് ക്ഷേത്രം ഏറ്റെടുത്തത് .

എട്ട് , അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സുനിൽ കാലെയുടെ മക്കൾ . ഇരുവരുടെയും തുടർ പഠന ചെലവുകള്‍ വഹിക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം . രാജ്യത്തിന്റെ നാനാഭാഗത്തുള്ളവർ ക്ഷേത്ര ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

സിആര്‍പിഎഫ് 182 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന കാലെ ജൂണ്‍ 23 ന് പുല്‍വാമയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്