തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന വസിഷ്ഠേശ്വരർ ക്ഷേത്രം. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർഥം.
ഓരോ 24 മിനിറ്റിലും ഓരോ തുള്ളി ജലം വീതം ജലാഭിഷേകം നടക്കുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത . മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിറ്റ് (ഒരു നാഴിക)നേരം കൂടുമ്പോൾ കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിലേക്ക് എത്തുന്നു.
ഇവിടുത്തെ ശിവലിംഗത്തിനു മേലെയുള്ള ക്ഷേത്ര വിമാനയിൽ (മേല്‍ക്കൂരയില്‍) ഒരു ദ്വാരം മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.
ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യഗാന്ധക്കലും ചന്ദ്രഗാന്ധക്കല്ലും സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണം എന്നാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കും
സാധാരണ കാണുന്ന ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൻറെ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും കല്ലുകൊണ്ട് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്ര ഐതീഹ്യം
പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി.
ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ അവ അവരെ പ്രത്യക്ഷപ്പെട്ട് വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു.
അങ്ങനെ ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രമായി വസിഷ്ഠേശ്വര ക്ഷേത്രം മാറി.എന്നാണ് വിശ്വാസം
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പുണർതം
തിരുവാതിര
മകയിരം
രോഹിണി
കാർത്തിക
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടായേക്കാവുന്ന ദോഷങ്ങളും അവക്കുള്ള പരിഹാരങ്ങളും
വീടിനു രണ്ടാം നില പണിയുന്നുണ്ടോ , ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗം
ഗുരുവായൂരപ്പൻ സകല അനുഗ്രഹങ്ങളും ചൊരിയുന്ന ഏകാദശി വ്രതം
വിഷഹാരിയായ ശാസ്താവ് ; സാക്ഷാൽ അയ്യപ്പന്റെ കൈയ്യിലെ കളഭകൂട്ടിൽ ഇല്ലാതാകുന്ന സർപ്പ വിഷം , ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്
കണ്ണീരോടെ വരുന്നവർക്ക് ദർശനം നൽകുന്ന സ്വർണ്ണ ആമ , ഭക്തർക്ക് ഐശ്വര്യം ചൊരിയുന്ന വിശ്വരൂപനായി മഹാവിഷ്ണു