പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയവക്കെല്ലാം ഗ്രാമപ്രദേശങ്ങളാണ് കൂടുതലായും തെരെഞ്ഞെടുക്കാറുള്ളത്. ഇവയ്ക്കായി ധാരാളം സ്ഥലം വേണം, എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാല്‍ കാട വളര്‍ത്തലിന് സ്ഥലപരിമിതി ഒരു വിഷയമാകില്ല. നഗരത്തിലെ തിരക്കേറിയ ജീവിതത്തിലും കാട വളര്‍ത്തലിലൂടെ വരുമാനം നേടാനാകും. കോഴികളെ പുറത്തിറക്കി വിടുന്നത് പോലെ കാടകളെ തുറന്നു വിടേണ്ടതില്ല.
വലുപ്പത്തില്‍ തീരെ ചെറുതായ കാടക്കോഴികളെ കൂടിനുള്ളില്‍ ഇട്ടുതന്നെ വളര്‍ത്താന്‍ കഴിയും. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത കൂടുകളും ലഭ്യമാണ്. കൂടു വൃത്തിയാക്കാനും, തീറ്റ നല്‍കാനും മുട്ടയെടുക്കാനുമൊക്കെയുള്ള വഴികള്‍ ഇത്തരം കൂടുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. കാട മുട്ടയുടേയും മാംസത്തിന്റേയും പോഷകമൂല്യവും ഔഷധമേന്മയും സ്വാദും മനസ്സിലാക്കിയത്തിനു ശേഷമാണ് കാടകളുടെ വിപണി വര്‍ധിച്ചത്. ഒരുകാലത്ത് കാടിനുള്ളില്‍ മാത്രം ജീവിച്ചിരുന്ന കാടകളെയാണ് വിപണി സാധ്യത മനസിലാക്കി നാട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയത്.
കാട മുട്ട വിരിയുന്നതിന് 16- 18 ദിവസങ്ങള്‍ മതിയാകും. മാത്രമല്ല, വളരെ പെട്ടന്ന് ഇവക്ക് വലുപ്പം വയ്ക്കുന്നു. പൂര്‍ണ വളര്‍ച്ച പ്രാപിച്ചാലും ശരീരവലിപ്പം കുറവായതിനാല്‍ ഇവയെ വളര്‍ത്താന്‍ കുറച്ചു സ്ഥലം മതി. അതായത് ഒരു കോഴിയെ വളര്‍ത്തുന്നതിനാവശ്യമായ സ്ഥലത്ത് 6 കാടകളെ വളര്‍ത്താം. 6 ആഴ്ച പ്രായമാകുന്നതോടെ കാട മുട്ടയിട്ട് തുടങ്ങുന്നു.മാംസത്തിനായി വില്ക്കുമ്പോള് ശരീരത്തില്‍ ഇറച്ചി ദൃഢമാകുകയും പോഷകാംശങ്ങള്‍ രൂപപ്പെടുകയും വേണമെന്നതിനാല്‍ മാംസത്തിനുവേണ്ടി വളര്‍ത്തുന്നവയെ 5- 6 ആഴ്ച പ്രായത്തിനുള്ളില്‍ വിപണിയിലെത്തിക്കാം.
മുട്ടയ്ക്ക് വേണ്ടി വളര്‍ത്തിയാലും ഇറച്ചിക്കായി വളര്‍ത്തിയാലും കാട വളര്‍ത്തല്‍ ലാഭകരമാണ്. വര്‍ഷത്തില്‍ ശരാശരി 300ഓളം മുട്ടകള്‍ ഒരു കാടയില്‍ നിന്നും ലഭിക്കുന്നു. മൂന്നു രൂപയാണ് ഒരു കടമുട്ടയുടെ വില. ഇതില്‍ നിന്നും മനസിലാകുന്നത്. കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ് കാട വളര്‍ത്തല്‍ എന്നാണ്.
എങ്ങനെയാണോ കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് അതേ രീതിയില്‍ തന്നെയാണ് കാടകളെയും വളര്‍ത്തേണ്ടത്. മൂന്നാഴ്ചയോളം കാടക്കുഞ്ഞുങ്ങള്‍ക്ക് കൃത്രിമച്ചൂട് നിര്‍ബന്ധമായും നല്‍കണം. തുടക്കത്തില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് നല്‍കേണ്ടത്. അന്തരീക്ഷത്തിലെ ചൂടു കുറവാണെങ്കില്‍ മാത്രം മൂന്നാഴ്ചക്കുശേഷം ചൂട് നല്‍കേണ്ടതുള്ളൂ. വലിയ തുറസ്സായ കൂടുകളില്‍ വളര്‍ത്തുന്ന കാടകള്‍ക്ക് 100 കുഞ്ഞുങ്ങള്‍ക്ക് നാല്പതോ, അറുപതോ വാട്ട് ബള്‍ബ് ഇട്ടു താപനില ക്രമീകരിക്കണം. ആദ്യത്തെ രണ്ടാഴ്ച പ്രായംവരെ കാടക്കുഞ്ഞുങ്ങള്‍ക്ക് 24 മണിക്കൂറും വെളിച്ചം നല്‍കണം. മൂന്നാമത്തെ ആഴ്ച അവസാനിക്കുമ്പോള്‍ ഇത് 12 മണിക്കൂറായി കുറയ്ക്കാവുന്നതാണ്. കാടകള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കി നല്‍കണം
കാട വളര്‍ത്തലില്‍ വളരെ പ്രധാനമാണ് ശുദ്ധമായ വെള്ളം നല്‍കുക എന്നത്. വൃത്തിയുള്ളതും തണുത്തതുമായ വെള്ളമായിരിക്കണം കുടിക്കാന്‍ വയ്ക്കേണ്ടത്. ഇത് കൃത്യമായ ഇടവേളകളില്‍ ശുദ്ധീകരിച്ചു വയ്ക്കേണ്ടത് ആവശ്യമാണ്. 50 കുഞ്ഞുങ്ങള്‍ക്ക് മുക്കാല്‍ ലിറ്റര്‍ വീതം വെള്ളം കൊള്ളുന്ന രണ്ടു വെള്ളപാത്രങ്ങള്‍ മതിയാവും. വെള്ളത്തില്‍ വീണു കുഞ്ഞുങ്ങള്‍ ചാകുന്നത് ഒഴിവാക്കുന്നതിനായി വെള്ളപ്പാത്രത്തില്‍ മാര്‍ബിള്‍ ഗോലികള്‍ ഇടുന്നത് നല്ലതാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി