Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഡെപ്സാങ്ങിനു സമീപം ചൈനയുടെ പടയൊരുക്കം ; ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമെന്ന് ഇന്ത്യ

ന്യൂഡൽഹി ; ഡെപ്സാങ്ങിനു സമീപം ചൈനയുടെ പടയൊരുക്കം. ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേയാണ് പുതിയ നീക്കം. സേനാ നീക്കlത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്.പാംഗോങ് മേഖലയിൽ 8 കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയിൽ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. ഗൽവാൻ, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന.

ലഡാക്ക് അതിർത്തിയിൽ ഒരേസമയം പലയിടങ്ങളിൽ പോർമുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യൻ സേന വിലയിരുത്തുന്നു. ഘട്ടംഘട്ടമായി സന്നാഹങ്ങൾ പിൻവലിക്കാൻ 22നു ചേർന്ന കമാൻഡർമാരുടെ യോഗത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിലെ പട്രോൾ പോയിന്റ് 14നു സമീപം സ്ഥാപിച്ച ചൈനീസ് ടെന്റുകൾ നീക്കിയിട്ടില്ല.

ഇതിനിടെ, ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു ചൈന പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. നിയന്ത്രണ രേഖയ്ക്ക് (എൽഎസി) ഏതാനും കിലോമീറ്റർ അകലെ, ഇന്ത്യയുടെ ഭാഗത്തു ഷ്യോക് –ഗൽവാൻ നദികൾ സംഗമിക്കുന്നിടം വരെ തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം.