Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയോട് ഏറ്റുമുട്ടാൻ വന്നാൽ ചൈനയെ എതിരിടുമെന്ന് അമേരിക്ക ; ചൈനയ്ക്കെതിരെ സൈനിക നീക്കം ഒരുമിച്ച് നടത്താൻ യൂറോപ് – അമേരിക്ക സഖ്യം

വാഷിംഗ്ടൺ ; ഇന്ത്യയ്ക്ക് നേരെ ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ യു എസും സൈനികമായി സജ്ജമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ . നിലവിൽ ചൈനയ്ക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം ഒരുമിച്ച് മുന്നേറാനാണ് തീരുമാനം .

ചൈനക്കെതിരെ ഒന്നിച്ച് നില്‍ക്കുമെന്ന് ബ്രസല്‍സില്‍ നടന്ന സംവാദ പരിപാടിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും.

അതേ സമയം ഇന്ത്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും നേരെയുളള ചൈനയുടെ ഭീഷണി കണക്കിലെടുത്ത് ദക്ഷിണ ചൈന കടലില്‍ അമേരിക്ക സേനാ വിന്യാസം നടത്തി .