Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചൈനയ്ക്ക് മുന്നറിയിപ്പായി അതിർത്തിയിൽ `കര,വ്യോമസേനകളുടെ സംയുക്ത സൈനികാഭ്യാസം

ന്യൂഡൽഹി ; ചൈനയ്ക്ക് മുന്നറിയിപ്പായി അതിർത്തിയിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം . കര, വ്യോമ സേനകളുടെ നേതൃത്വത്തിൽ ലഡാക്കിൽ നടന്ന സൈനികാഭ്യാസത്തിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു.

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ്, മുൻകരുതലിന്റെ ഭാഗമായുള്ള സേനാഭ്യാസം.കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തി മേഖലകളിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കൽ നടത്തി. ചൈനീസ് യുദ്ധവിമാനങ്ങളും അതിർത്തിയോടു ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്.

അതിനിടെ, കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലഡാക്ക് സന്ദർശിച്ച നരവനെ, അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.