Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ചൈനയെ നേരിടാൻ നേപ്പാൾ അതിർത്തിയിൽ സശസ്ത്ര സീമ ബലിനെ ഇറക്കി ഇന്ത്യ

ഡെറാഡൂണ്‍ ; നേപ്പാള്‍ അതിര്‍ത്തിയിൽ സശസ്ത്ര സീമാ ബലിനെ വിന്യസിച്ച് ഇന്ത്യ . നിലവിലെ സാധാരണ പട്രോളിംഗ് സംവിധാനത്തിന് പകരമായി പാക് അതിര്‍ത്തിയുടെ രീതിയിലുള്ള പട്രോളിംഗ് സംവിധാനം നടപ്പാക്കുകയാണെന്നും എസ്.എസ്.ബി ചുമതലയുള്ള സന്തോഷ് നേഗി അറിയിച്ചു.

നേപ്പാള്‍ അനധികൃതമായി ഭൂപടത്തില്‍ ചേര്‍ത്ത കാലാപാനി, ലിംപിയാഥുര അടക്കമുള്ള ഉത്തരാഖണ്ഡിലെ പ്രദേശങ്ങളിലെ അതിര്‍ത്തി ഇനി എസ് എസ് ബിയുടെ സൈനിക മേല്‍നോട്ടത്തിലായിരിക്കും.

നേപ്പാളില്‍ ചൈന പിടിമുറുക്കിയതോടെയാണ് പുതിയ തീരുമാനം . സൈന്യത്തെ പരമാവധി ഒഴിവാക്കി ഇനി അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കാനാണ് പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശം.