Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

150 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 150 കോവിഡ്19 ബാധിതര്‍. പാലക്കാട് 23, ആലപ്പുഴയില്‍ 21, കോട്ടയം 18, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതം, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതം, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 പേര്‍ ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് 5 പേര്‍ക്കും കൊല്ലത്ത് 2 പേര്‍ക്കും കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്കു വീതവും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്ലോള്‍ ചികിത്സയിലുള്ളത്. 2006 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇപ്പോള്‍ 1,63,944 പേരാണ് നിരീക്ഷണത്തിലുള്ളത്.

പുതിയ രണ്ട് ഹോട്ട് സ്‌പോട്ടുകളുണ്ട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
പാലക്കാട് ജില്ലയിലെ വല്ലപ്പുഴയെ (വാര്‍ഡ് 2) കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.