Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

കർഷകർക്ക് കൈത്താങ്ങുമായി സഹകരണ ബാങ്ക് ; നിലമൊരുക്കലും, വിത്തും സൗജന്യം , കൃഷിയുടെ പരിചരണത്തിന് പലിശരഹിതവായ്പ

എറണാകുളം ; തരിശ് ഭൂമിയില്‍ നൂറ് മേനി കൊയ്യാന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി സഹകരണ ബാങ്ക്. കോതമംഗലം കുത്തുകുഴി ബാങ്കാണ് തരിശ് കിടന്ന സ്ഥലമടക്കം 25 ഏക്കറോളം സ്ഥലം നെല്‍കൃഷിക്കായി സജ്ജീകരിച്ച് കര്‍ഷകര്‍ക്ക് കൈമാറിയത്. 36 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കുക.

കുത്തുകുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ പരിധിയില്‍ വരുന്ന 25 ഏക്കര്‍ നെല്‍പ്പാടത്തും , കരനെല്‍ കൃഷിക്ക് അനുയേജ്യമായ രണ്ടരയേക്കര്‍ പ്രദേശത്തുമാണ് കുത്തുകുഴി സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷകേരള പദ്ധതി നടപ്പിലാക്കുന്നത്.

നിലമൊരുക്കലും, വിത്തും സൗജന്യമായി നല്‍കുന്നതിന് പുറമേ കൃഷിയുടെ പരിചരണത്തിന് ആവശ്യമായ തുക പലിശരഹിതവായ്പയായും അനുവദിച്ചു. കൊയ്ത്തിന് ശേഷം നെല്ല് സംഭരിക്കുന്നതിനും ബാങ്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്.

കൊഴിമറ്റം പാടശേഖരത്ത് വിത്ത് വിതച്ച് ആന്റണി ജോണ്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുഴുവന്‍ ആളുകളുടേയം ആവേശകരമായ പങ്കാളിത്തവും പിന്തുണയും പദ്ധതിക്കുണ്ട്.