ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു കാരണം ഇന്ത്യയാണെന്ന് വ്യക്തമാക്കി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് . സിപിഎം മുഖമാസികയായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മാസികയുടെ എഡിറ്റര്‍ കൂടിയായ കാരാട്ടിന്റെ ചൈന അനുകൂലവും ഇന്ത്യ വിരുദ്ധവുമായ നിലപാട്.
അതിർത്തിയിലെ സംഘർഷത്തിനു കാരണം ഇന്ത്യയുടെ നിലപാടുകളാണ് . കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ ചൈനയിലെ ലാബില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന അമേരിക്കയുടെ വാദത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചൈനയെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇതു ചൈനയെ വേദനിപ്പിച്ചുണ്ടാകും. മാത്രമല്ല, ജമ്മു കശ്മീര്‍ വിഷയം വന്നപ്പോള്‍ പാക് അധീന കാശ്മീരുകള്‍ മാത്രമല്ല ചൈനയുടെ ഭാഗമായ അക്സായി ചിന്നും നമ്മുടെതാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഇതും ചൈനയെ വിഷമിപ്പിച്ചു.
മുന്‍കരാറുകള്‍ ലംഘിച്ച് ചൈനയുമായുള്ള അതിര്‍ത്തിയില്‍ റോഡ് നിര്‍മിച്ചതും സംഘര്‍ഷത്തിലേക്ക് വഴിവച്ചിട്ടുണ്ട്. ചൈനയുമായി ഇപ്പോഴും നല്ല ബന്ധം തുടരാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത് . അല്ലാതെ അവരെ ആക്രമിക്കാൻ ശ്രമിക്കരുത്.
കൂടാതെ, പാക് അധീന കാശ്മീരില്‍ സൈനിക നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു. ഇതെല്ലാം പ്രകോപനപരമാണ്. പാകിസ്ഥാനുമായി മാത്രമല്ല, ചൈന, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായും ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തിലാണ്. ബിജെപിയുടെ ദേശീയതയും ഹിന്ദുത്വ ആശയങ്ങളുമാണ് പാകിസ്ഥാനും ,ചൈനയ്ക്കും വേദനയായിരിക്കുന്നതെന്നും കാരാട്ട് മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയുടെ 20 സൈനികരെ ചൈന വധിച്ചതിന്റെ വേദനയിൽ രാജ്യം ഒന്നടങ്കം തേങ്ങുമ്പോഴാണ് കാരാട്ടിന്റെ ചൈന അനുകൂല നിലപാട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.