Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം ; ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കി . ഇനി മുതൽ ഒരു ഞായറാഴ്ചയും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. ഞായർ ലോക്ക് ഡൗൺ വേണമെന്ന് പൊതു ഭരണ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ലോക്ക് ഡൌൺ വേണ്ടെന്ന് തീരുമാനിച്ചത്.

ലോക് ഡൗണിനായി പൊലീസും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സമ്പൂർണ ലോക്ക് ഡൗണിനു ശേഷമാണ് ഞായറാഴ്ച ലോക്ക് ഡൗൺ തുടരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നത് .

എന്നാൽ ഇപ്പോൾ ഞായറാഴ്ച മാത്രമായി ലോക് ഡൗൺ വേണ്ടെന്നാണ് സർക്കാർ തീരുമാനം. പരീക്ഷകൾ ഉള്ളതിനാൽ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു. ആ ഇളവ് തുടരാനാണ് ഇപ്പോൾ സർക്കാർ തീരുമാനം

ഇനി മുതലുള്ള ഞായറാഴ്ച്ചകളിൽ സാധാരണ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ മാത്രമാകും ഉണ്ടാകുക. ലോക്ക് ഡൗൺ എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതുപോലെ തുടരും.