Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

എന്താണ് ഹൈഡ്രോപോണിക്സ് കൃഷി ?

ഹൈഡ്രോപോണിക്സ് എന്നാൽ വർക്കിംഗ് വാട്ടർ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്സിൽ വെള്ളം നമ്മുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവർത്തിക്കുന്നത്. ചെടികൾ, മണ്ണിലല്ല വെള്ളത്തിലാണ് വളരുന്നത്.

മണ്ണിൽ കൃഷി ചെയ്യുമ്പോൾ ചെയ്യേണ്ട നിലം ഒരുക്കുക, കളകൾ പറിക്കൽ, ചെടികൾക്ക് വെള്ളവും വളവും നൽകൽ, ഇടയിളക്കൽ, കാഠിന്യമുള്ള മററു ജോലികൾ എന്നിവ ഹൈഡ്രോപോണിക്സിൽ ഒഴിവാക്കാനാകും. ഒാരോ ചെടികളുടെയും വേരു മണ്ഡലത്തിൽ വെള്ളവും വളവും എത്തിച്ചുക്കൊടുക്കുന്നതു കൊണ്ട് ചെടികൾ തമ്മിൽ വെള്ളത്തിനോ വളത്തിനോ വേണ്ടി മൽസരം ഉണ്ടാകുന്നില്ല. അതിനാൽ ഒരു യൂണിററു സ്ഥലത്തിൽ 10 മുതൽ 30 ശതമാനം വരെ കൂടുതൽ ചെടികൾ വളർത്താനാകും.

ഹൈഡ്രോപോണികസ് ജൈവരീതിയിലും വെള്ളത്തിൽഅലിയുന്ന രാസവളങ്ങൾ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. സാധാരണകൃഷിക്ക്വേണ്ടതിന്റെ 5 10% ജലം മാത്രമേ ഇൗ കൃഷിക്ക്ആവശ്യമായിവരുന്നുള്ളൂ. വളലായനി പരിചംക്രമണംചെയ്യുന്നതുകൊണ്ട് വളവും വെള്ളവും നഷ്ടപ്പെടാതെ പൂർണ്ണമായി ഉപയോഗിക്കാനാകും.

മണ്ണിൽ വളരുന്ന ചെടികളെക്കാൾ വേഗത്തിൽ വളരുന്നു. സിസ്റ്റം ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ അദ്ധ്വാനം കുറവായതിനാൽ 14 വയസ്സിനു മുകളിലുള്ള കുട്ടികൾക്കോ 75 വയസ്സ് കഴിഞ്ഞ വയോധികനോ വീൽ ചെയർ ഉപയോഗിക്കുന്ന വികലാംഗനായ ഒരാൾക്കോ വേണമെങ്കിലും ഹൈഡ്രോപോണി ണിക്സ് കൃഷി മാനേജ് ചെയ്യാൻ കഴിയും. പുറത്തും ഗ്രീൻഹൗസുകളിലും ഇൻഡോറിലും ഇത്തരം കൃഷി രീതി ചെയ്യാനാകും. ഒരു വീട്ടിൽ ആവശ്യത്തിനായുള്ള ചെറിയ യൂണിററുകൾ മുതൽ വ്യാവസായിക ആവശ്യത്തിനായുള്ള വലിയ യൂണിററുകൾ വരെ കുററമററതായി (വേണ്ട സംവിധാനങ്ങൾ ഒരുക്കി) പ്രവർത്തിക്കും വിധം ഒരുക്കാനാകും.

ഈ കൃഷി രീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരുവിധത്തിലും കോട്ടം സൃഷിടിക്കാത്തതും സുസ്ഥിരമായി കൊണ്ടുപോകാവുന്നതുമാണ്. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളായ മരുഭൂമി, മണൽ പ്രദേശം, ഉപ്പു മണ്ണുള്ള സ്ഥലം എന്നിവടങ്ങളിലും ഈ കൃഷി രീതികൾ അനുവർത്തിക്കാം. സിസ്ററം സ്ഥാപിച്ചതിനു ശേഷം പ്രവർത്തിക്കുന്നതിന് വളരെ കൂറച്ച് കായികാധ്വാനം മാത്രമെ വേണ്ടി വരുന്നുള്ളു. ആയതിനാൽ കൂലിയിനത്തിൽ ലാഭിക്കാനാകും. രോഗകീട ബാധ താരതമ്യേന കുറവായിരിക്കും.

സാധാരണ തക്കാളികളും ചെറിതക്കാളിയും ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി നന്നായി വളരും.വിത്തില്ലാത്ത കട്ടി കുറഞ്ഞ തൊലിയുള്ളതും മിനുസമുള്ള തൊലിയുള്ളതുമായ കക്കിരികള്‍ വളരെ നന്നായി ഹൈഡ്രോപോണിക്‌സ് സംവിധാനം വഴി വളരും. സ്‍പിനാഷ് , ബീന്‍സ് ,കര്‍പ്പൂരതുളസി , പുതിന , സ്ട്രോബെറികള്‍ എന്നിവ ഈ സംവിധാനം വഴി നന്നായി വളര്‍ത്താം