ചൈനയ്ക്കെതിരെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ വ്യോമപ്രതിരോധം ശക്തമാക്കാൻ റഷ്യയിൽ നിന്നു വാങ്ങുന്ന എസ്–400 അതിവേഗം ഇന്ത്യയില്‍ എത്തിക്കാൻ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ റഷ്യൻ സന്ദർശനത്തിൽ ഇക്കാര്യമാണ് ഏറെ പ്രധാനപ്പെട്ടതെന്നാണ് സൂചന . 2021 ഡിസംബറോടു കൂടി ആദ്യ യൂണിറ്റ് നൽകാനാകുമെന്നാണ് റഷ്യ കരുതുന്നത്. എന്നാൽ, ഇതിനേക്കാൾ മുൻപെ വേണമെന്ന നിലപാടാണ് ഇന്ത്യയ്ക്ക്.
അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ്.പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്.അതു തന്നെയാണ് ട്രയംഫിന്റെ ശക്തിയും.അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സംവിധാനമാണിത്.
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്–400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്.ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ എസ്–400 ട്രയംഫ് ടെക്നോളജി വാങ്ങുന്നത്. അഞ്ചു എസ്–400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. രാജ്യത്തെ അഞ്ചു സ്ഥലങ്ങളിൽ എസ്–400 ട്രയംഫ് സ്ഥാപിച്ചാൽ ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു തന്നെ തകർക്കാൻ എസ്–400 ട്രയംഫിനു സാധിക്കും.
റഷ്യയുടെ ഏറ്റവും വലിയ ആയുധമായ ട്രയംഫിന് എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണുള്ളത്.അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.