Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

വെട്ടുകിളി ആക്രമണം ; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഡൽഹി സർക്കാർ , കർഷകർക്ക് പ്രത്യേക പരിശീലനം

ന്യൂഡൽഹി : വെട്ടുകിളി ആക്രമണം തടയാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഡൽഹി സര്‍ക്കാര്‍. വീടുകളുടെ വാതിലുകളും ജനാലകളും അടച്ചിടാനും വലിയ ശബ്ദങ്ങള്‍ മുഴക്കാനുമാണ് നിര്‍ദ്ദേശം. ചെടികള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കണം. വേപ്പ് ഇലകൾ കൂട്ടിയിട്ട് കത്തിക്കുക, രാസപദാർത്ഥങ്ങൾ സ്പ്രേ ചെയ്യുക എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്.വെട്ടുകിളി ആക്രമണം നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ തലസ്ഥാന മേഖലയിൽ വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ ഹരിയാനയിലെ ഗുരുഗ്രാം മേഖലയിൽ വെട്ടുകിളി കൂട്ടം എത്തി. ഇവിടുത്തെ റസി‍ഡൻഷ്യൽ മേഖലകൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. വെട്ടുകിളിയാക്രമണം കണക്കിലെടുത്ത് ഡൽഹി വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജില്ലകളിലെ കർഷകർക്കും സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഇവ നേരിടാനുള്ള പരിശീലനം ക‌ർഷകർക്ക് നൽകിയിരുന്നു.