ന്യൂഡൽഹി ; അതിര്‍ത്തി പ്രദേശമായ പാംഗോങ്ങില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും സജീവമാക്കിയും വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ് ചൈന. പാംഗോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കാനാണ് ശ്രമം. കൂടാതെ രണ്ടാം മലനിര (ഫിംഗര്‍ 2) വരെ കടന്നുകയറാനും ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം ചൈനയെ തുല്യശക്തിയോടെ ചെറുക്കാൻ ഇന്ത്യ കിഴക്കൻ ലഡാക്കിൽ അത്യാധുനിക മിസൈൽ പ്രതിരോധ കവചം വിന്യസിച്ചു. ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും മിന്നൽ വേഗത്തിൽ തകർക്കാൻ ശേഷിയുള്ള ‘ആകാശ്’ മിസൈലുകൾ അടങ്ങുന്നതാണ് ഈ സന്നാഹം.
രണ്ടാഴ്ചയ്ക്കുള്ളിലാണ് ചൈന സുഖോയ് 30 ഉൾപ്പെടെയുള്ള പോർവിമാനങ്ങൾ വിന്യസിച്ചത്. അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ അകല വ്യവസ്ഥ പാലിച്ച് ഈ വിമാനങ്ങളും ചൈനീസ് ഹെലികോപ്റ്ററുകളും പറക്കുന്നുണ്ടായിരുന്നു.
ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ സൈന്യം വ്യോമതാവളങ്ങള്‍ വരെ ഒരുക്കി കഴിഞ്ഞു. ചൈന അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന വിമാന കേന്ദ്രങ്ങള്‍ക്ക് തുല്യമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഒരുക്കിയിരിക്കുന്നത്. ടിബറ്റിലും സിന്ജിംയാങ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു.
ദൗലത്ത് ബേഗ് ഓൾഡീ, ഗാൽവൻ ( പി. പി 14 ), ഹോട്ട് സ്പ്രിംഗ്സ് (പി. പി 15), ഗോഗ്ര ഹൈറ്റ്സ് (പി. പി 17), പാംഗോങ് മലനിരകൾ (ഫിംഗർ 4) എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ പറക്കലുകൾ നടത്തി. എല്ലാ പഴുതുകളും അടച്ച് ഇന്ത്യൻ പോർവിമാനങ്ങളും പൂർണ ആയുധ സജ്ജമായി നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.മേയ് മാസത്തിന് ശേഷം തർക്കസ്ഥലങ്ങളിൽ ചൈന നടത്തിയ നിർമ്മാണങ്ങളൊന്നും നീക്കിയിട്ടില്ല.
യഥാർത്ഥ നിയന്ത്രണ രേഖയിൽ പതിനഞ്ചിടത്ത് ചൈന പീരങ്കികളും പത്ത് സ്ഥലങ്ങളിൽ കവചിത റെജിമെന്റുകളെയും വിന്യസിച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.