Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ ഒഴിവുകൾ

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും റ്റി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത.

പ്രതിമാസം 56395 രൂപ ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 30നകം [email protected] എന്ന ഇ-മെയിലിലേക്ക് പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോറം സമര്‍പ്പിക്കണം. ബയോഡേറ്റയുടെ മാതൃകയും കൂടുതല്‍ വിവരവും www.ims.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474 2742341.