ന്യൂഡൽഹി ; ഇന്ത്യൻ മണ്ണിൽ കണ്ണ് വച്ചവർക്ക് ഉചിതമായ മറുപടി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകോപനങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് അറിയാം. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. – മൻ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഒരേ സമയം രാജ്യം നിരവധി വെല്ലുവിളികൾ നേരിടുകയാണ് . അതിർത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കാണുന്നുണ്ട്. നമ്മുടെ പ്രദേശങ്ങൾ ആഗ്രഹിച്ചവർക്കുള്ള മറുപടി ലഡാക്കിൽ കൊടുത്തിട്ടുണ്ട്.
ലഡാക്കിൽ വീരമൃത്യുവരിച്ച ധീര സൈനികർക്കു മുന്നിൽ ഇന്ത്യ പ്രണമിക്കുകയാണ്. അവരുടെ ശൗര്യം എപ്പോഴും ഓർമിക്കപ്പെടും. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾ അവരുടെ മറ്റു മക്കളെ കൂടി സൈന്യത്തിലേക്ക് അയക്കാൻ തയാറാണ്. അവരുടെ ത്യാഗം ആദരണീയമാണ്.
ജനങ്ങളെല്ലാം ഏറെ വെല്ലുവിളികൾ നിറഞ്ഞ വർഷമായാണ് 2020നെ കാണുന്നത്. എന്നാൽ എല്ലാ വെല്ലുവിളികളെയും നമ്മൾ മറികടന്നിട്ടുണ്ടെന്നാണു ചരിത്രം കാണിച്ചുതരുന്നത്. വെല്ലുവിളികള്‍ക്കപ്പുറം നമ്മൾ കരുത്തരായി ഉയർന്നു വന്നിട്ടുണ്ട്.
ലോക്ഡൗണുമായി താരതമ്യപ്പെടുത്തുമ്പോൾ അൺലോക്കില്‍ നമ്മൾ കൂടുതൽ സൂക്ഷിക്കണം. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ഇരുന്നാൽ നിങ്ങൾ നിങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുകയാണ്. ജനങ്ങൾ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.