Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്തെ കർഷകർക്കായി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വരുന്നു

പാലക്കാട് ; കാർഷിക ശാസ്ത്രജ്ഞരുടെ സേവനം കൃഷിയിടങ്ങളിൽ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുന്നു.

‘സുഭിക്ഷ കേരളം’ പദ്ധതിയിൽ തന്നെ ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പാക്കണമെന്നു മന്ത്രി നിർദേശിച്ചിട്ടുണ്ട്. വിജ്ഞാന കേന്ദ്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു കാർഷിക സർവകലാശാല പദ്ധതി രേഖ തയാറാക്കിയിട്ടുണ്ട്. 182 ബ്ലോക്കുകളിലും വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കും. ‘ആത്മ’ പദ്ധതിയുടെ ഭാഗമായി ഇവ പ്രവർത്തിക്കും.

കൃഷിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും വിള പരിപാലനത്തിനും സമ്മിശ്ര കൃഷിക്കും ശാസ്ത്രജ്ഞരുടെ ഉപദേശം ലഭ്യമാക്കും. ഗുരുതരമായ വിഷയങ്ങളിൽ ഉത്തരം തേടാൻ ഗവേഷക സംഘത്തിന്റെ സേവനം ഉണ്ടാകും.കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ നോഡൽ ഓഫിസറും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കൺവീനറുമായി സമിതി രൂപീകരിക്കും. ജനപ്രതിനിധികളും കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സമിതിയിൽ ഉണ്ടാകുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.