Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

മല ചവിട്ടി ആചാരലംഘനം നടത്തിയതിനു പിന്നാലെ പ്രശ്നങ്ങൾ മാത്രം ; കനകദുർഗയിൽ നിന്ന് വിവാഹമോചനം നേടി ഭർത്താവ്

മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനകദുർഗയിൽ നിന്ന് വിവാഹമോചനം നേടി ഭർത്താവ് .ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കനകദുര്‍ഗ്ഗയുടെ ഭര്‍ത്താവായിരുന്ന കൃഷ്ണനുണ്ണിയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവാഹമോചനത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കനക ദുര്‍ഗ്ഗയ്ക്ക് കൃഷ്ണനുണ്ണി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹമോചനക്കേസ് തീര്‍പ്പായതോടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കനകദുര്‍ഗ നല്‍കിയിരുന്ന കേസുകള്‍ എല്ലാം പിന്‍വലിച്ചെന്നും സൂചനയുണ്ട്.

ശബരിമല സന്ദര്‍ശനത്തിനെത്തിയ ശേഷം കനകദുർഗയുടെ ജീവിതത്തിൽ നിന്ന് പ്രശ്നങ്ങൾ ഒഴിഞ്ഞിരുന്നില്ല . ശബരിമല യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ തലയ്ക്ക് അടിച്ചതായും ഉപദ്രവിച്ചതായും കനകദുര്‍ഗ പറഞ്ഞിരുന്നു . വിശ്വാസികളെ ഒന്നടങ്കം വെല്ലുവിളിച്ച യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഭര്‍ത്താവ് കൃഷ്ണനുണ്ണി.