Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ചൈനയ്ക്കെതിരെ കടലിലും പടയൊരുക്കം ; ഇന്ത്യ – ജപ്പാൻ സംയുക്ത സേനാഭ്യാസം

ന്യൂഡൽഹി ; ചൈനയെ വളഞ്ഞിട്ടാക്രമിക്കാൻ സർവ്വ പടയുമൊരുക്കി ഇന്ത്യ . കരയിലെ സംഘർഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം. ഇന്തോ – പസിഫിക് സമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യ – ജപ്പാൻ നാവികസേനകൾ സംയുക്ത അഭ്യാസം നടത്തി.

യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ പങ്കെടുത്തു. പ്രദേശത്തു കൂടുതൽ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചു. ദക്ഷിണ ചൈന കടലിനോടു ചേർന്നുള്ള സീഷ ദ്വീപിൽ ജൂലൈ 1 മുതൽ 5 വരെ സേനാഭ്യാസം നടത്തുമെന്നു പിന്നാലെ ചൈന പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ടു യുഎസിന്റെ 3 വിമാനവാഹിനികളും ഇന്തോ – പസിഫിക്കിൽ നിലയുറപ്പിച്ചിട്ടുണ്ട്

അതേ സമയം ഈ മാസം 6, 22 തീയതികളിൽ നടന്ന ചർച്ചകളിലെ ധാരണപ്രകാരമുള്ള സേനാ പിന്മാറ്റത്തിനു ചൈന തയാറാവാത്ത സാഹചര്യത്തിൽ, ലഫ്. ജനറൽ തലത്തിൽ വീണ്ടും ചർച്ച വേണ്ടിവരും. ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്, ദക്ഷിണ ഷിൻജിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണു ചർച്ച നടത്തുക.