Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത് നാഗിൽ സുരക്ഷാ സേനയും ഭീകരരും തല്ലിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി.പ്രദേശത്ത് നിന്ന് ഐകെ 47 തോക്കുകളും,രണ്ട് പിസ്റ്റലുകളും സുരക്ഷാ സേന കണ്ടെടുത്തു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ് .

ഖുൽഹോഗർ പ്രദേശത്ത് ഭീകരസാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.