Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

പ്രതിരോധ തന്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടാൻ ഇന്ത്യ ; ലക്ഷ്യം ചൈന

ന്യൂഡൽഹി ; ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിന്റെ ശക്തിക്ക് ഇനി മൂർച്ഛ കൂട്ടുന്നത് ചൈനയെ ലക്ഷ്യമിട്ടെന്ന് സൂചന . വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ സജ്ജമാക്കാനാണ് തീരുമാനം . പാകിസ്ഥാനെക്കാൾ അപകടകാരിയായ ശത്രു ചൈനയാണെന്നു വിലയിരുത്തിയാണു നടപടി

റഷ്യയുടെ എസ് 400 മിസൈൽ, ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റർ എന്നിവയിൽ ഭൂരിഭാഗവും ഇന്ത്യ – ചൈന അതിർത്തിയിൽ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ മിസൈൽ എന്ന പെരുമയുള്ള റഷ്യയുടെ എസ് 400 ട്രയംഫിന്റെ 3 യൂണിറ്റുകൾ ചൈനയുമായുള്ള അതിർത്തിയിൽ സ്ഥാപിക്കും. ആകാശ് മിസൈലിന്റെ 6 യൂണിറ്റുകളാണ് നിലവിൽ ചൈനീസ് അതിർത്തിയിലുള്ളത്.

യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്ററുകൾക്കായി അസമിലെ ജോർഹാട്ടിൽ താവളമൊരുക്കും. ഇതിനായി 137-)0 ഹെലികോപ്റ്റർ സ്ക്വാഡ്രൺ സജ്ജമാക്കും. നിലവിലെ താവളമായ പഞ്ചാബിലെ പഠാൻകോട്ടിലും ജോർഹാട്ടിലും 11 വീതം അപ്പാച്ചികൾ നിലയുറപ്പിക്കും.

ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല, ബംഗാളിലെ ഹസിമാര എന്നിവിടങ്ങളിൽ നിലയുറപ്പിക്കും. രണ്ടിടത്തും 18 വീതം. അംബാല, പഠാൻകോട്ട് താവളങ്ങൾ പാക്, ചൈന അതിർത്തികളിൽ ഒരേസമയം സുരക്ഷയൊരുക്കും. ജോർഹാട്ട്, ഹസിമാര എന്നിവ ചൈനയെ ലക്ഷ്യമിട്ടു മാത്രമുള്ളവയാണ്.