കർഷകരെ സഹായിക്കാൻ കൃഷിസ്ഥലങ്ങളിലേക്ക് ശാസ്ത്രജ്ഞരെ അയക്കുകയല്ല മറിച്ച് അവരുടെ ഉൽപന്നങ്ങൾ ന്യായ വിലയ്ക്ക് വിൽക്കാനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് യുവ കർഷകനായ രഞ്ജിത് ദാസ് . കൃഷിയിടത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായി കൃഷി ശാസ്ത്രജ്ഞർ കൃഷിയിടങ്ങളിലേക്കെത്തുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞതിനു പിന്നാലെയാണ് യുവ കർഷകന്റെ കുറിപ്പ്.
രഞ്ജിത് ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ…
‘ഇനി കർഷകർ പേടിക്കേണ്ടതില്ല കൃഷിയിടത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായി കൃഷി ശാസ്ത്രജ്ഞർ കൃഷിയിടങ്ങളിലേക്കെത്തുന്നു’. എത്ര യൂണിവേഴ്സിറ്റികൾ, എത്ര ശാസ്ത്രജ്ഞർ, എത്ര കൃഷി വകുപ്പുകൾ… ഇവയ്ക്കൊന്നും കഴിയാത്ത പുതിയ കാര്യം വല്ലതുമാണോ ഈ പുതിയ ശാസ്ത്രജ്ഞർ ചെയ്യാൻ പോകുന്നത്? നിലവിൽ എവിടെയാണ് പ്രശ്നം എന്ന് മനസിലാക്കി അത് പരിഹരിക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.
ഗ്ലോറിഫൈഡ് പ്യൂൺ അഥവ കൃഷി ഓഫീസർ എന്ന തസ്തികയിൽ ജോലി ചെയ്യുന്ന അഗ്രിക്കൾച്ചർ ഗ്രാജ്യേറ്റ്, പോസ്റ്റ് ഗ്രാജ്യേറ്റ് കഴിഞ്ഞ വ്യക്തികളെ ഫയലിൽനിന്ന് വയലിലേക്കിറങ്ങാനുള്ള സാഹചര്യം ഒരുക്കുക. കൃഷിയെക്കുറിച്ച് ധാരണയുള്ള കർഷകർക്കൊപ്പം നിൽക്കുന്ന അനേകം കൃഷി ഓഫീസർമാർ കേരളത്തിലുണ്ട് അവരാൽ പരിഹരിക്കാവുന്ന കാര്യങ്ങളെ നിലവിൽ കേരളത്തിലുള്ളൂ.
കർഷകരെ തിരിച്ചറിയുക
കൃഷി ചെയ്യുന്ന എല്ലാവരും കർഷകരല്ല. കൃഷിയെ മാത്രം ആശ്രയിക്കുന്ന അതിലൂടെ മാത്രം വരുമാനം കണ്ടെത്തുന്നവരാണ് യഥാർഥ കർഷകർ. അവരെ തിരിച്ചറിഞ്ഞ് സംരക്ഷിക്കലാണ് ആദ്യം വേണ്ടത്. അവരാണ് ബാക്കിയുള്ളവർക്കായി ഭക്ഷ്യധാന്യങ്ങൾ വിളയിച്ച് മാർക്കറ്റിൽ എത്തിക്കുന്നത്. അവരുടെ വിള നശിച്ചാൽ, വിളവു കുറഞ്ഞാൽ ജീവിതം ബുദ്ധിമുട്ടിലാവും. അത് സംഭവിക്കാതിരിക്കാൻ ഏതു മാർഗവും സ്വീകരിക്കും (ജൈവവും രാസവും അല്ല വിള സംരക്ഷിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം). അത് സംഭവിക്കാതിരിക്കാനുള്ള മാർഗനിർദേശം അതാത് കൃഷി ഓഫീസർമാരെ ഏൽപ്പിക്കുക.
ഉൽപ്പന്ന സംഭരണവും വിതരണവും
കർഷകനറിയാം മണ്ണറിഞ്ഞ് വളം ചെയ്ത് വിളവെടുക്കാൻ. പക്ഷേ അവനത് വിൽക്കാനറിയില്ല. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു കർഷകന് തന്റെ 3 ഏക്കർ വഴുതനത്തോട്ടം ട്രാക്ടർ കയറ്റി പറിച്ചു കളയേണ്ടി വന്നത്. കർഷകന്റെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനം കൃഷിഭവൻതലത്തിൽ ശരിയാക്കുക. ഇത് ചെയ്താൽ 80 % പ്രശ്നങ്ങളും തീർന്നു.
സാങ്കേതികവിദ്യ
കൃഷിയിലെ പുതിയ ടെക്നോളജികൾ നിലവിലുള്ള ശാസ്ത്രജ്ഞർ വഴി കർഷകരിലെത്തിക്കുക. ഓപ്പൺ പ്രിസിഷൻ ഫാമിങ്, അക്വാപോണിക്സ്, ഹൈഡ്രോ പോണിക്സ്, എയറോ പോണിക്സ് എന്നീ പുതിയ കൃഷി രീതികളെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കി കൃഷിച്ചെലവു കുറച്ച് വിളവ് കൂട്ടാൻ പഠിപ്പിക്കുക. Safe to eat (വിഷരഹിത ഭക്ഷണം) എന്ന കൃഷിരീതി കൂടുതൽ കർഷകരിലേക്കും ജനങ്ങളിലേക്കും എത്തിക്കുക.
യന്ത്രവൽകരണം
യന്ത്രവൽക്കരണത്തിന് കർഷകരെ പ്രോത്സാഹിപ്പിക്കുക. സമയ ലാഭം സാമ്പത്തിക ലാഭമാക്കി മാറ്റാൻ പഠിപ്പിക്കുക.
ഇത്രയും കാര്യം ചെയ്യാൻ ഒരു ശാസ്ത്രജ്ഞന്റയും ആവശ്യമില്ല. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ അതാതു കൃഷിഭവൻ പരിധിയിൽ തന്നെ വിൽക്കാനുള്ള സാഹചര്യം കൃഷി ഓഫീസിൽ തന്നെ സജ്ജമാക്കുക എന്ന ഒറ്റക്കാര്യം മാത്രം ചെയ്താൽ മതി.
ഇനി അതല്ല ശാസ്ത്രജ്ഞരെ വിടുകയാണെങ്കിൽ അതാതു പ്രദേശത്ത് കൃഷി ചെയ്തു വിജയിപ്പിച്ച് മാതൃക കാണിച്ച ശേഷം കർഷകരുടെ അടുത്തേക്ക് അയയ്ക്കുക.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി