Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ്19

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 121 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 26, കണ്ണൂരില്‍ 14, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ 13 പേര്‍ക്ക് വീതം, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ 5 പേര്‍ക്ക് വീതം, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരോരുത്തര്‍ക്കുവീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ രണ്ടും എറണാകുളത്തെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 9 സി.ഐ.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 2057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2229 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,617 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

പുതിയ മൂന്ന് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 16,19,21,30,31,35,36), ശ്രീനാരായണപുരം (7,8), മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് (മുഴുവനും) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (42, 44, 45), കല്ലുവാതുക്കല്‍ (8, 10, 11, 13), പാലക്കാട് ജില്ലയിലെ വിളയൂര്‍ (13) എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 118 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.