Agriculture

Entertainment

February 3, 2023

BHARATH NEWS

Latest News and Stories

കശ്മീരിൽ അസാധാരണ സൈനിക നീക്കത്തിന് സാധ്യത ; സ്‌കൂള്‍ കെട്ടിടം സൈന്യത്തിനായി ഒഴിഞ്ഞു കൊടുക്കാനും , രണ്ട് മാസത്തേക്കാവശ്യമായ പാചക വാതക സിലിണ്ടറുകള്‍ കരുതാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ശ്രീനഗര്‍ : കശ്മീരില്‍ അസാധാരണമായ സൈനിക നീക്കത്തിന് സാധ്യത . കാര്‍ഗിലിനോടു ചേര്‍ന്നുള്ള ദന്ദര്‍ബാല്‍ പ്രദേശത്തെ സ്‌കൂള്‍ കെട്ടിടം സൈന്യത്തിനായി ഒഴിഞ്ഞു കൊടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി . ഒപ്പം അടുത്ത രണ്ട് മാസത്തേക്കാവശ്യമായ പാചക വാതക സിലിണ്ടറുകള്‍ കരുതാന്‍ എണ്ണക്കമ്പനികൾക്കും നിർദേശമുണ്ട്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി. മുര്‍മുവിന്റെ ഓഫീസ് അടിയന്തര പ്രാധാന്യത്തോടെ എന്ന വിശേഷണത്തോടെയാണ് രണ്ട് ഉത്തരവുകളും ഇറക്കിയത്.കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന ഷെല്ലാക്രമണങ്ങള്‍ക്ക് സൈന്യം തിരിച്ചടി നൽകുന്നതിനിടെയാണ് പുതിയ നിർദേശം .

ഉത്തരവു വന്നതോടെ അതിര്‍ത്തിയില്‍ അടിയന്തര സൈനിക നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ബാലാക്കോട്ട് ആക്രമണസമയത്തും ഇതേ തരത്തിലുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നു .

ശ്രീനഗര്‍-ലഡാക്ക് ദേശീയപാതയിലെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കണമെന്നായിരുന്നു നിര്‍ദേശം. അതേ സമയം സുരക്ഷാസേനാംഗങ്ങളുടെ അമര്‍നാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായാണ് ഇതെന്നും റിപ്പോർട്ടുണ്ട്.