Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

30 ദിവസത്തിനകം ക്വാര്‍ട്ടേഴ്‌സ് ഒഴിയണം ; രഹ്ന ഫാത്തിമയോട് നിലപാട് കടുപ്പിച്ച് ബിഎസ്എന്‍എല്‍

കൊച്ചി : വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോടു ക്വാര്‍ട്ടേഴ്‌സ് 30 ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടു ബിഎസ്എന്‍എല്‍. കുട്ടികള്‍ക്ക് മുന്നില് നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരിലെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബി എസ് എന്‍ എല്ലിന്റെ നടപടി.

നിര്‍ബന്ധിത വിരമക്കിലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് രഹ്നാഫാത്തിമയിക്കെതിരായ കേസ്. പോക്സോ കേസുള്‍പ്പെടെ ജാമ്യം കിട്ടാത്ത വകുപ്പിലാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്.

സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രംവരയ്ക്കാന്‍ വിട്ടുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ മാധ്യങ്ങളിലുടെ പുറത്തുവിട്ടത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനായ എ.വി. അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ രഹ്ന ഇപ്പോള്‍ ഒളിവിലാണ്.