ഡിജിറ്റൽ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് . ചൈനയുമായി ലിങ്കുചെയ്തിട്ടുള്ള 59 സ്മാർട് ഫോൺ ആപ്ലിക്കേഷനുകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി നിരോധിച്ചിരിക്കുന്നത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ചൈനീസ് ആപ്പുകൾ നിരീക്ഷിച്ച് റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരമാണ് ആപ്പുകൾ നിരോധിച്ചതായി ഉത്തരവിറക്കിയത്.
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായിരിക്കുന്ന പിരിമുറുക്കത്തിന് അയവു വാരാത്തതിനാല് ഇന്ത്യ ഇതുവരെ എടുത്ത സൈനികേതര നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു വേണമെങ്കില്‍ പറയാവുന്നതാണ് ടിക് ടോക്, യുസി ബ്രൗസര്‍, വീചാറ്റ്, ഷെയര്‍ചാറ്റ്, ക്യാംസ്കാനര്‍ എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട 59 ആപ്പുകളുടെ നിരോധനം.
ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള ബിസിനസ് താത്പര്യങ്ങള്‍ക്കേറ്റ ഏറ്റവും വലിയ അടിയാണിത്. ഇതിനെ ഇന്ത്യ ചൈനയ്ക്കെതിരെ സ്വീകരിച്ചേക്കാവുന്ന നടപടികളില്‍ ആദ്യത്തേതു മാത്രമായി കണ്ടാല്‍ മതിയെന്നാണ് കണക്കുകൂട്ടൽ .ചൈനാ നിര്‍മിത വസ്തുക്കള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന ഉത്തരവ് ഇറക്കിയാല്‍ അതിനെതിരെ ചൈനയ്ക്ക് വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കാനാകും. ഇത് കണക്കിലെടുത്താണ് പുതിയ നീക്കം .
കൊറോണാവൈറസ് ബാധയുടെ മറവില്‍ ചില ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ ചൈനീസ് കമ്പനികൾ നീക്കങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളിൽ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ല.
59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് തടയാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശുപാർശയെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും പിന്തുണച്ചിരുന്നു. ഈ ആപ്ലിക്കേഷനുകൾ തടയാനുള്ള ശുപാർശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നാണ് വന്നിരിക്കുന്നത്. മാത്രമല്ല അവ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.